Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus-car Collision

Kozhikode

വ​ട​ക​ര​യി​ല്‍ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

വ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ കൈ​നാ​ട്ടി​ക്ക​ടു​ത്ത് സ്വ​കാ​ര്യ ബ​സും ഇ​ന്നോ​വ കാ​റും കൂ​ട്ടി​യി​ടി​ച്ച് പ​തി​ന​ഞ്ചോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വ​ട​ക​ര-​ത​ല​ശ്ശേ​രി റൂ​ട്ടി​ലോ​ടു​ന്ന അ​മ​ര്‍ ശാ​ന്തി ബ​സും ഇ​ന്നോ​വ കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ കു​റു​പ്പാ​ള്‍ ഒ​ന്ത​ത്ത് ഹീ​റോ ഷോ​റൂ​മി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വാ​ഹ​ന​ങ്ങ​ളും നേ​ര്‍​ക്കു നേ​ര്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ ഇ​രു വാ​ഹ​ന​ങ്ങ​ളി​ലെ​യും യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ വ​ട​ക​ര ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വ​ട​ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ​പാ​ത​യി​ല്‍ ചെ​റി​യ രീ​തി​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

Latest News

Corehub Up